തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ ആളുകളിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

accident

തൃശ്ശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിരുമംഗലം സ്വദേശി അംബുജാക്ഷൻ(55)ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറരയോടെ ദേശീയപാതയിലായിരുന്നു അപകടം. തെക്കുഭാഗത്ത് നിന്നുവന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. ബാബു, ജോസഫ് എന്നീ രണ്ട് പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.  


 

Share this story