എല്ലാ കളികളിലും സെന്റർ ഫോർവേർഡാണ്; ചുവപ്പ് കാർഡ് തരാൻ അമ്പയർ ഇറങ്ങിയിട്ടില്ല: തരൂർ

tharoor

കെപിസിസിയുടെ അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ മലബാർ പര്യടനത്തിന് തുടക്കം കുറിച്ച് ശശി തരൂർ. രാവിലെ കോഴിക്കോട് എംടി വാസുദേവൻ നായരെ കണ്ടുകൊണ്ടായിരുന്നു നാല് ദിവസത്തെ മലബാർ പര്യടനം തരൂർ ആരംഭിച്ചത്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് എല്ലാം സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ കാണുന്നു എന്നായിരുന്നു തരൂരിന്റെ മറുപടി

രാഷ്ട്രീയത്തിലും സ്‌പോർട്‌സ്മാൻ സ്പിരിറ്റുണ്ട്. ചുവപ്പ് കാർഡ് തരാൻ അമ്പയർ ഇറങ്ങിയിട്ടില്ല. എല്ലാ കളികളിലും സെന്റർ ഫോർവേർഡായാണ് കളിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരൊക്കെയാണ് വേണ്ടതെന്ന് നേതൃത്വം തീരുമാനിച്ച് കാണുമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആകില്ലെന്ന് സതീശൻ പറഞ്ഞു. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് സതീശൻ പ്രതികരിച്ചില്ല.
 

Share this story