ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി

kanjikkuzhi

ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജ മദ്യനിർമാണ യൂണിറ്റ് കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ വീട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 70 ലിറ്റർ വ്യാജമദ്യവും ബോട്‌ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തിയത്

പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരൻ അടക്കം നാല് പേരാണ് പിടിയിലായത്. ബിനു. മകൻ ബബിൻ, പൂപ്പാറ ബീവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരൻ ബിനു, ഇയാളുടെ ബന്ധു ബിജു എന്നിവരാണ് പിടിയിലായത്.
 

Share this story