വനിതാ ടിക്കറ്റ് പരിശോധകയെ അസഭ്യം പറഞ്ഞു, ആക്രമിച്ചു; അർജുൻ ആയങ്കിക്കെതിരെ കേസ്
Jan 16, 2023, 08:29 IST

സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവേ പോലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധിധാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രെയനിൽ ജനറൽ ടിക്കറ്റുമായി അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റ് പരിശോധക ഇത് ചോദ്യം ചെയ്തതോടെ ഇവരെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു. ടിക്കറ്റ് പരിശോധകയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.