തൃത്താലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

Gas

പാലക്കാട് തൃത്താല ചിറ്റപുറത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. 

അപകടത്തിൽ അബ്ദുസമദിനും മകനും പൊള്ളലേറ്റിരുന്നു. മൂന്ന് പേരെയും ഉടനെ തൃശ്ശൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായ ഷെറീന മരിച്ചു. അബ്ദുസമദും മകനും ചികിത്സയിൽ തുടരുകയാണ്. പട്ടാമ്പി ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
 

Share this story