പാലക്കാട് കുളപ്പള്ളിയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു

lorry

പാലക്കാട് കുളപ്പള്ളിയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് ലോറി മറിഞ്ഞത്. കഞ്ചിക്കോട് നിന്ന് മലപ്പുറം കോട്ടക്കലിലേക്ക് ഗ്യാസുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. 

നിറച്ച സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. നാട്ടുകാരും ഇതുവഴി കടന്നുപോയ വാഹനയാത്രികരും ചേർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവറുടെ പരുക്കും സാരമുള്ളതല്ല.
 

Share this story