കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് 63 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ
Wed, 4 Jan 2023

കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് 63 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ. കരുവാരക്കുണ്ട് സ്വദേശി മുനീഷ്(32)ആണ് പിടിയിലായത്. 1.162 കിലോ ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.