യുപിയിൽ കാണാതായ അധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

യുപിയിൽ രണ്ടാഴ്ച മുമ്പ് കാണാതായ സ്‌കൂൾ അധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയും വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സഹാറാൻപൂരിലെ അധ്യാപകനായ 40കാരനെയും 17കാരിയായ വിദ്യാർഥിനിയെയുമാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്നാണ് സൂചന

സെപ്റ്റംബർ മൂന്നാം തീയതിയാണ് ഇരുവരെയും കാണാതായത്. അധ്യാപകൻ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

ഒളിച്ചോടിയ ശേഷം ഇരുവരും വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് സംശയിക്കുന്നത്.
 

Share this story