വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി

thozhi

കോട്ടയം മറിയപ്പള്ളിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. 

വീടിന്റെ നിർമാണപ്രവർത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതോടെ സുശാന്ത് കൂടുതൽ ആഴത്തിലേക്ക് പോയി. ഫയർ ഫോഴ്‌സും പോലീസും ചേർന്ന് മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 

മണ്ണ് പതിയെ മാറ്റി വരുന്നതിനിടെ സുശാന്തിന്റെ അരയ്ക്ക് മുകളിലുള്ള ഭാഗം ആദ്യം കണ്ടു. പിന്നീട് സുശാന്തിന് ഓക്‌സിജൻ നൽകിയാണ് കൂടുതൽ രക്ഷാപ്രവർത്തനം നടത്തിയത്.
 

Share this story