പുതിയതുറയിൽ കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട ഒന്നര വയസ്സുകാരൻ മരിച്ചു

fabiyo

തിരുവനന്തപുരം പുതിയതുറയിൽ കടൽത്തിരയിൽ കുടുങ്ങിയ ഒന്നര വയസ്സുകാരൻ മരിച്ചു. പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണിയുടെ മകൻ ഫാബിയോ ആണ് മരിച്ചത്. പുതിയതുറ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപത്താണ് സംഭവം. കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ച ശേഷം അമ്മ സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നത്. 

സഹോദരന്റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽതീരത്തേക്ക് പോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. സഹോദരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story