തൃശ്ശൂരിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു

Baby
തൃശ്ശൂരിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്റെ മകൾ എൽസ മരിയയാണ് മരിച്ചത്. ഒരു പ്രസവത്തിൽ മൂന്ന് മക്കളാണ് ജോർജിനുള്ളത്. ഇതിൽ ഒരു പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story