തിരുവനന്തപുരം പൂവച്ചലിൽ കുടുംബവഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു
Thu, 26 Jan 2023

തിരുവനന്തപുരം പൂവച്ചലിൽ കുടുംബവഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫറൂഖിനെ വെട്ടിയത്. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സഹോദരിയുടെ മകനും സുഹൃത്തുക്കളും ചേർന്നാണ് ഫറൂഖിനെ ആക്രമിച്ചതെന്നാണ് വിവരം.