കണ്ണൂരിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾക്ക് ദാരുണാന്ത്യം ​​​​​​​

suicide

കണ്ണൂർ പേരാവൂരിൽ 48കാരൻ കിണറ്റിൽ വീണുമരിച്ചു. കിണറ്റിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പേരാവൂർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി(48)യാണ് മരിച്ചത്. പൂച്ചയെ രക്ഷിച്ചതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ കയർ പൊട്ടി ഷാജി കിണറ്റിലേക്ക് വീഴുകയായിരുന്നു.
 

Share this story