കുമ്പളത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ച് വയസ്സുകാരിയെ തെരുവ് നായ ആക്രമിച്ചു

dog

കുമ്പളത്ത് അഞ്ച് വയസ്സുകാരിയെ തെരുവ് നായ കടിച്ചു. കുമ്പളം സ്വദേശി സുജിത്ത്-അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്. ഇന്നലെ സ്‌കൂൾ വിട്ടുവന്നതിന് ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെയാണ് നായ ആക്രമിച്ചത്. 

ആലപ്പുഴയിലും വിദ്യാർഥിയെ തെരുവ് നായ ആക്രമിച്ചിരുന്നു. എടത്വ സെന്റ് അലോഷ്യസ് സ്‌കൂൾ വിദ്യാർഥി സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് തെരുവ് നായ ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story