പാമ്പാടിയിൽ ഏഴ് പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

dog

കോട്ടയം പാമ്പാടിയിൽ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. വീട്ടിൽ കിടന്നുറങ്ങിയ സ്‌കൂൾ വിദ്യാർഥി അടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. ഒരു വീട്ടമ്മക്ക് തെരുവ് നായയുടെ ആക്രമണത്തിൽ മുപ്പത്തിനാല് മുറിവുകളുമുണ്ടായി.

നിഷ എന്ന വീട്ടമ്മക്കാണ് ഈ നായയുടെ കടിയേറ്റ് ഗുരുതര പരുക്കുണ്ടായത്. നിഷയുടെ അയൽവാസിയായ വിദ്യാർഥി സെബിൻ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. ബഹളം കേട്ടെത്തിയ അഞ്ച് പേരെയും നായ ആക്രമിച്ചു. നായയെ പിന്നീട് നാട്ടുകാർ കൊന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്. പേ വിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
 

Share this story