ഫറോക്ക് ഐഒസി ഗേറ്റിന് സമീപം ട്രെയിനിടിച്ച് വിദ്യാർഥി മരിച്ചു
Tue, 20 Dec 2022

കോഴിക്കോട് ഫറോക്കിൽ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ഫറോക്ക് ഐഒസി ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകൻ അക്ഷയ് കുമാറാണ്(15) മരിച്ചത്. ഫറോക്ക് ഗവഗണപത് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം.