ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

madhu

ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബാലുശ്ശേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടു മീത്തൽ ബാബു എന്ന മധുവിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 49 കാരനായ പ്രതി വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്നു.

പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
 

Share this story