പുനലൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
Wed, 25 Jan 2023

കൊല്ലം പുനലൂർ എലിക്കാട്ടൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പുനലൂർ ഗവൺമെന്റ് പോളി ടെക്‌നിക്കിലെ വിദ്യാർഥി ഷിജു പ്രകാശാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം രാവിലെ പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.