കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റുപോയി

ksrtc
വയനാട് കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റുപോയി. വയനാട് അഞ്ചാം മൈലിൽ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്ലമിന്റെ(18)കൈയാണ് അറ്റുപോയത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് സംഭവം. വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story