വയനാട് കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി
Sat, 14 Jan 2023

വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. വനംവകുപ്പ്, ആർആർടി സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയ ശേഷമാണ് മയക്കുവെടി വെച്ചത്. രണ്ട് തവണ മയക്കുവെടിയേറ്റ കടുവ മയങ്ങി വീണു. തുടർന്ന് ഇതിനെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി
കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്.