അട്ടപ്പാടി ഊത്തുകുഴി ഊരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Sat, 3 Dec 2022

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഷോളയൂർ ഊത്തുകുഴി ഊരിൽ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലക്ഷ്മണൻ(45)ആണ് മരിച്ചത്. രാവിലെ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. രാവിലെ ശുചിമുറിയിലേക്ക് പോകാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.