അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

elephant
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്. രാത്രിയിൽ വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് കാട്ടാന മുരുകനെ ആക്രമിച്ചത്. മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

Share this story