ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഗ്രാമവാസി കൊല്ലപ്പെട്ടു

blast

ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗ്രാമീണൻ കൊല്ലപ്പെട്ടു. വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി സ്‌ഫോടനത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ചേതൻ കോഡ എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. 

വിറക് ശേഖരിക്കാനായി സമീപത്തെ വനത്തിലേക്ക് പോയതായിരുന്നു ചേതൻ. ഇതിനിടെ ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചേതന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story