തൃശ്ശൂർ കേച്ചേരിയിൽ യുവതിയെയും മൂന്ന് വയസ്സുകാരൻ മകനെയും മരിച്ച നിലയിൽ കണ്ടെത്തി

suicide

തൃശൂർ കേച്ചേരിയിൽ മൂന്ന് വയസായ ആൺകുട്ടിയുടെയും മാതാവിന്റെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്‌ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്. കുട്ടി അങ്കൺവാടിയിലാണ് പഠിക്കുന്നത്. മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share this story