എറണാകുളം ലിസി ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീ മരിച്ചു

accident

എറണാകുളം നോർത്ത് ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം തന്നെയാണ് ബസ് മുന്നോട്ട് എടുത്തതും

ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ ലക്ഷ്മി മരിച്ചു.
 

Share this story