കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

suicide

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. കൊറ്റങ്കര ഭാഗത്ത് താമസിച്ചിരുന്ന യുവതിയെ ഡിസംബർ 29 മുതൽ കാണാനില്ലെന്ന പരാതിയുണ്ടായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കൊലപാതകമെന്നാണ് സംശയം. ലോട്ടറി വിൽപ്പനക്കാരിയാണ് യുവതി. ഇവരുടെ ഭർത്താവ് ബിജു മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. ഡിസംബർ 29ന് കൊല്ലം ബീച്ചിൽ എത്തിയ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു.
 

Share this story