തൃശ്ശൂരിൽ യുവ അഭിഭാഷകയെ ഫ്‌ളാറ്റിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

namitha
തൃശ്ശൂർ പുഴക്കലിൽ യുവ അഭിഭാഷകയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ. നമിത ശോഭനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 42 വയസ്സായിരുന്നു. നമിത താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. വിവാഹ മോചനം നേടിയ നമിത ഒറ്റയ്ക്കായിരുന്നു ഫ്‌ളാറ്റിൽ താമസം.
 

Share this story