തൃശ്ശൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

accident
തൃശ്ശൂർ പെരുമ്പിലാവ് അക്കിക്കാവിൽ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോതച്ചിറ പുഷ്‌പോത്ത് മനു(22)വാണ് മരിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മനു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story