അതിർത്തി തർക്കത്തെ തുടർന്ന് കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നു

anil kumar

കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽ കുമാർ(35) ആണ് കൊല്ലപ്പെട്ടത്. അതിർത്തി തർക്കത്തിനിടെയായിരുന്നു കൊലപാതകം. അയൽവാസികളുമായുള്ള തർക്കത്തിനിടെ അനിൽ കുമാറിന് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു
 

Share this story