തൃശ്ശൂരിൽ യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

suicide
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി ഷിജുവാണ്(12) പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ചുകിടന്നത്. കഴിഞ്ഞ 12ാം തീയതി മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിജുവിനെ മരിച്ച നിലയിൽ കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
 

Share this story