ഓടുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതര പരുക്ക്

rail

ഓടുന്ന ട്രെയിനിൽ നിന്നും പാളത്തിലേക്ക് തെറിച്ചുവീണ് യുവാവിന് ഗുരുതര പരുക്ക്. കാഞ്ഞങ്ങാട് വെച്ചാണ് സംഭവം. പള്ളിക്കര റെയിൽവേ സ്റ്റേഷനിലെ ഇരു പാളങ്ങൾക്കുമിടയിലെ ഭാഗത്തേക്കാണ് യുവാവ് വീണത്. 

എറണാകുളം-പൂനെ എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഗുരുതര പരുക്കുകളുള്ള യുവാവിനെ ആദ്യം കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റി.
 

Share this story