കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ
Sun, 8 Jan 2023

കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. ചേരിക്കോണം സ്വദേശി സന്തോഷാണ്(42) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരുക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരുക്കേറ്റത്. അയൽവാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്. മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ ചേരിക്കോണം സ്വദേശി പ്രകാശിനെയാണ് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.