തലശ്ശേരിയിൽ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ യുവാവിന് ഗുരുതര പരുക്ക്
Jan 12, 2023, 17:26 IST

കണ്ണൂർ തലശ്ശേരിയിൽ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ യുവാവിന് പരുക്ക്. ലോട്ടസ് ടാക്കീസിന് സമീപത്തെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നടമ്മൽ ഹൗസിൽ ജിതിനാണ് പരുക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറഅറി
പൊട്ടിയത് സ്റ്റീൽ ബോംബ് ആണെന്ന സംശയത്തിലാണ് പോലീസ്. ഒന്നിലധികം ബോംബുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.