എയിംസ് കേരളത്തിന് ലഭ്യമാക്കണം; അതിനുള്ള എല്ലാ യോഗ്യതയും സംസ്ഥാനത്തിനുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ
Sat, 21 Jan 2023

ആലപ്പുഴ: എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ലഭിക്കാനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളെജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടായിരുന്നു. ആരോഗ്യപരമായ ചർച്ചയാണ് നടന്നത്. എന്നാൽ ലിസ്റ്റ് വന്നപ്പോൾ കേരളത്തെ അവഗണിച്ചു. കാലതാമസമാവാതെ എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.