എകെജി സെന്റർ ആക്രമണം: നാലാം പ്രതി ടി നവ്യക്ക് മുൻകൂർ ജാമ്യം

navya

എകെജി സെന്റർ ആക്രമണക്കേസിൽ നാലാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ ടി നവ്യക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ഈ മാസം 24 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം

എകെജി സെന്റർ ആക്രമിക്കാനായി വാഹനവും സ്‌ഫോടക വസ്തുവും മുഖ്യപ്രതി ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമണത്തിന് ശേഷം ജിതിന്റെ പക്കൽ നിന്നും സ്‌കൂട്ടർ തിരികെ കൊണ്ടുപോയതും നവ്യയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
 

Share this story