എകെജി സെന്റർ ആക്രമണം: പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

jithin

എ കെ ജി സെന്റർ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മൺവിള സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജിതിൻ. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്

വിവാദമായ കേസിൽ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണം നടന്നത്. പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ സാധിക്കാതെ വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സൈബർ സെല്ലിന്റെ സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടന്ന അന്വേഷണത്തിനൊടുവിലാണ് എകെജി സെന്റർ ആക്രമിച്ച യൂത്ത് കോൺഗ്രസുകാരൻ പിടിയിലാകുന്നത്.
 

Share this story