എകെജി സെന്റർ ആക്രമണം: ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്, സ്‌കൂട്ടർ സുഹൃത്തിന്റേത്

jithin

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്. ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ഇയാൾ. രാവിലെ ഒമ്പത് മണിയോടെ ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 436 സെക്ഷൻ 3 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം എകെജി സെന്ററിലേക്ക് എറിഞ്ഞ സ്‌ഫോടക വസ്തു വാങ്ങിയത് എവിടെ നിന്നാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടക വസ്തു എറിയുന്നതിനായി എകെജി സെന്ററിന് മുന്നിലേക്ക് വന്ന ഡിയോ സ്‌കൂട്ടർ സുഹൃത്തിന്റേതാണെന്നും ഇയാൾ സമ്മതിച്ചു

വൈകുന്നേരം നാല് മണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. ജൂൺ 20ന് രാത്രിയാണ് എകെജി സെന്ററിലേക്ക് ആക്രമണം നടന്നത്. സംഭവം നടന്ന് മാസം മൂന്നാകുമ്പോഴാണ് പ്രതി പിടിയിലാകുന്നത്.
 

Share this story