എകെജി സെന്റർ ആക്രമണം: ജിതിന് സ്‌കൂട്ടർ എത്തിച്ച വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യും, തെളിവ് ശേഖരണം കടമ്പ

jithin

എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെതിരെ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ഊർജിതമാക്കി. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് ഇപ്പോഴുള്ളത്. അതേസമയം പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ഇനിയും ലഭിച്ചിട്ടില്ല. സംഭവദിവസം ഉപയോഗിച്ച മൊബൈൽ ഫോണും സ്‌കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി

ജിതിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ലഭിക്കുന്ന തെളിവുകളിലാണ് പോലീസിന്റെ പ്രതീക്ഷ. സ്‌ഫോടക വസ്തു എറിയാൻ ജിതിൻ എത്തിയ ഗ്രേ കളറിലുള്ള ഡിയോ സ്‌കൂട്ടർ കണ്ടെത്തണം. ഇത് ഒരു വനിതാ സുഹൃത്തിന്റേതാണെന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഈ സ്‌കൂട്ടർ ജിതിന് എത്തിച്ച് നൽകിയ വനിതാ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും

സ്‌ഫോടക വസ്തു എവിടെ നിന്ന് ലഭിച്ചുവെന്നതും ചോദ്യമാണ്. എകെജി സെന്റർ ആക്രമണ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ജിതിൻ വിറ്റിരുന്നു. ഈ ഫോണും പ്രധാന തെളിവാണ്. ഇതെല്ലാം ശേഖരിക്കുന്നതിനായി അഞ്ച് ദിവസം ജിതിനെ കസ്റ്റഡിയിൽ വേണമെന്ന് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും.
 

Share this story