നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

anju

നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി ഉണ്ണിക്കണ്ണൻ, ഓടനാവട്ടം സ്വദേശിനി അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ് അഞ്ജു. ആംബുലൻസ് ഡ്രൈവറായ ഉണ്ണിക്കണ്ണനുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. നവംബർ 11നാണ് നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അഞ്ജു കാമുകനൊപ്പം ഒളിച്ചോടിയത്. വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും ഇരുവരെയും പിടികൂടിയതും.
 

Share this story