ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു, ഉപേക്ഷിച്ച് പോയെന്ന് പ്രതി; ഉമയുടെ മരണത്തിൽ ഒരു അറസ്റ്റ്

Police

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ 24 വയസുകാരൻ നാസു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. 

കഴിഞ്ഞ മാസം 29ന് കൊല്ലം ബീച്ചിൽ വെച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി. തുടർന്ന് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർ്‌പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും താൻ ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നും നാസു പോലീസിനോട് പറഞ്ഞു.

യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറയുന്നു.

Share this story