എറണാകുളത്ത് യുവതിക്ക് നേരെ ആസിഡാക്രമണം; ഭർത്താവ് അറസ്റ്റിൽ
Thu, 19 Jan 2023

എറണാകുളം വാഴക്കുളത്ത് യുവതിക്ക് നേരെ ആസിഡാക്രമണം നടത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി സജീവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്ന് സജീവൻ ഭാര്യയെ മർദിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. 14ാം തീയതിയാണ് സംഭവം നടന്നത്.
യുവതിയുടെ കഴുത്തിലും നെഞ്ചിലുമാണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.