ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്നു; വിമർശനവുമായി ജി സുധാകരൻ
Jan 16, 2023, 08:43 IST

ലഹരിക്കടത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നായിരുന്നു സുധാകരന്റെ പരാമർശം. ആലപ്പുഴയിൽ ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട നേതാവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സിപിഎമ്മിനെതിരെ തന്നെ പരോക്ഷ വിമർശനം ഉന്നയിച്ചത്.