അനായസപ്രകടനം കാഴ്ചവെച്ച അഭിനയ ജീവിതം: കൊച്ചുപ്രേമന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Sat, 3 Dec 2022

സിനിമാ നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹാസ്യനടനായും സ്വഭാവ നടനായും അനായസ പ്രകടനം കാഴ്ച വെച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്ത് നിന്ന് ചലചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചുപ്രേമന്റെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊച്ചു പ്രേമന്റെ അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 68 വയസ്സായിരുന്നു. 250ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.