ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നടപടി തുടരുന്നു; 24 എസ് എച്ച് ഒമാരെ സ്ഥലം മാറ്റി

Police

ഗുണ്ടാ ബന്ധത്തിന്റെ പേരിൽ പോലീസിലെ അഴിച്ചുപണി തുടരുന്നു. 24 എസ് എച്ച് ഒമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. നടപടി നേരിട്ട എസ് എച്ച് ഒമാർക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ പുതിയ എസ് എച്ച് ഒമാരെ നിയമിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രശ്‌നക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്‌റ്റേഷൻ ചുമതലയിൽ നിന്നും മാറ്റി

കോട്ടയം എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എസ് എച്ച് ഒയെ മാറ്റി. കേസിൽ പ്രതികളായ പോലീസുകാരുടെ പട്ടിക ചൊവ്വാഴ്ചക്കുള്ളിൽ നൽകാൻ എസ് പിമാരോട് ഡിജിപി നിർദേശിച്ചിട്ടുണ്ട്.
 

Share this story