മലപ്പുറം ഡിസിസിയിൽ തരൂരിനെ സ്വീകരിച്ച് പ്രവർത്തകർ; വിട്ടുനിന്ന് നേതാക്കൾ

Tharoor

മലപ്പുറം : ശശി തരൂർ എംപി മലപ്പുറം ഡിസിസി ഓഫീസിൽ എത്തിയപ്പോൾ വിട്ടുനിന്ന ഒരു വിഭാഗം മുതിർന്ന നേതാക്കൾ. മുൻ മന്ത്രി എ.പി അനിൽകുമാർ, കെപിസിസി ഭാരവാഹികളായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവർ വിട്ടുനിന്നു.  മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ തരൂരിനെ സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയി, മുൻ കെപിസിസി സെക്രട്ടറി വിഎ കരീം, വി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, തന്റെ പാണക്കാട് സന്ദർശനത്തിൽ അസ്വാഭാവികതയില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. പാണക്കാട്ടേക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം പോകാറുണ്ട്. കോൺഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയുമാണ് താൻ സംസാരിക്കുന്നതെന്നും തരൂർ പറഞ്ഞു. പാണക്കാട് തങ്ങൾ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതികരണം.

Share this story