നടനും പോലീസുദ്യോഗസ്ഥനുമായ സിബി തോമസിന് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം
Wed, 25 Jan 2023

നടനും പോലീസുദ്യോഗസ്ഥനുമായ സിബി തോമസിന് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. അഭിനേതാവ് കൂടിയായ സിബി തോമസ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിരുന്നു
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി തോമസ് അഭിനയരംഗത്തേക്ക് വരുന്നത്. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ട്രാൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ തിരക്കഥ രചിച്ചതും സിബി തോമസായിരുന്നു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയാണ് ഇദ്ദേഹം