നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ; സഹായം തേടി മകൻ

molly

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നടി ഇപ്പോൾ. മൂന്ന് ദിവസം മുമ്പ് നടി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു. ഐസിയുവിൽ വെന്റിലേറ്ററിൽ തന്നെയാണ് മോളി കഴിയുന്നതെന്നും കൊണ്ടുവന്ന അവസ്ഥയിൽ മാറ്റമൊന്നുമില്ലെന്നും മകൻ ജോളി പറഞ്ഞു

സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും ജോളി പറഞ്ഞു. സുമനസ്സുകളുടെ സഹായവും മകൻ ജോളി തേടിയിട്ടുണ്ട്. ഏതാനും കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി ചികിത്സയിലാണ്. രണ്ട് തവണ അറ്റാക്ക് വന്നിരുന്നു. അന്ന് ചികിത്സക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നു.
 

Share this story