നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

high court

നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരമ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും കേസിലെ പ്രതി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പോലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളിൽ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിതയുടെ ഹർജി

ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണയുണ്ടാകില്ലെന്നും അതിജീവിത വാദിച്ചിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ജഡ്ജി നിരസിച്ചു. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും അകാരണമായി ജഡ്ജി തള്ളുകയാണെന്നും അതിജീവിത ആരോപിച്ചിരുന്നു.
 

Share this story