പദവിയുടെ മാന്യതക്ക് നിരക്കാത്ത പ്രവർത്തികളാണ് ഗവർണറിൽ നിന്നുണ്ടാകുന്നത്: റവന്യു മന്ത്രി കെ രാജൻ

rajan

ഗവർണർക്കെതിരെ വിമർശനവുമായി റവന്യു മന്ത്രി കെ രാജൻ. പദവിയുടെ മാന്യതക്ക് നിരക്കാത്ത പ്രവർത്തിയാണ് ഗവർണറിൽ നിന്നുണ്ടാകുന്നത്. ഗവർണറുടെ പ്രവർത്തികൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി വിമർശിച്ചു

തന്റെ പദവിയുടെ മാന്യത കൈവിടുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന ഒരു ഗവർണർക്ക് നൽകിയ ചുമതലയാണ് അദ്ദേഹം നിർവഹിക്കേണ്ടത്. തന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് ഏത് തെറ്റും കണ്ടുപിടിക്കാനും നടപടിയെടുക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. പക്ഷേ ആ പദവിയിൽ ഇരുന്നുകൊണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്

ഇന്ത്യ എന്ന ഫെഡറൽ സ്റ്റേറ്റിൽ ഭരണഘടന സ്ഥാനങ്ങളുപയോഗിച്ച് ജനാധിപത്യ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന നടപടികൾ രാജ്യത്തിന് ഭൂഷണമല്ല. അതിരുവിടുന്ന നടപടികളിൽ നിന്ന് ഗവർണർ പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എസ് എസ് മേധാവിയെ കണ്ടതിലും അദ്ദേഹം തന്നെയാണ് തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
 

Share this story