ആശങ്ക വർധിപ്പിച്ച് പിടി 7 വീണ്ടും ജനവാസ മേഖലയിൽ

pt 7

ധോണിയിൽ ആശങ്ക വിതച്ച് പിടി 7 എന്ന കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ധോണി ക്ഷേത്രത്തിന് സമീപവും സ്വകാര്യ കോളജിന് പിന്നിലുള്ള കൃഷിയിടത്തിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായാണ് മറ്റ് ആനകൾക്കൊപ്പം കൊമ്പൻ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചെങ്കിലും ആനക്കൂട്ടം ഏറെ നേരം വനാതിർത്തിയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു.

ജനവാസ മേഖലയിൽ നിന്ന് വനാതിർത്തിയിലേക്ക് മടങ്ങിയ പിടി 7നെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധോണി ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്ര പരിസരത്ത് കണ്ടത്. ഇന്ന് പുലർച്ചെയും ജനവാസമേഖലയിൽ ഇറങ്ങി കൊമ്പ് വ്യാപകമായി കൃഷി നശിപ്പിച്ചു. പിടി 7നെ മെരുക്കാനുള്ള കൂടിന്റെ നിർമാണം ധോണിയിൽ പൂർത്തിയായി. 

മയക്കുവെടി വെച്ച് കൊമ്പനെ പിടികൂടാനാണ് നീക്കം. വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യ സംഘം അടുത്ത ദിവസം ധോണിയിലെത്തും.
 

Share this story